ബഡ്ജറ്റ് റിപ്പോര്‍ട്ട് 2026-27
പെരുവയൽ ഗ്രാമപഞ്ചായത്ത് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റ് സംഗ്രഹം
പെരുവയൽ ഗ്രാമപഞ്ചായത്തിന്റെ 2026-2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനകാര്യ സ്ഥിരം സമിതിയുടെയും ഭരണസമിതിയുടെയും അംഗീകാരത്തോടെ അവതരിപ്പിച്ചു. പഞ്ചായത്തിന്റെ വരുമാന സ്രോതസ്സുകൾ ശക്തിപ്പെടുത്തുന്നതിനോടൊപ്പം സാമൂഹ്യക്ഷേമം, ദാരിദ്ര്യ നിർമാർജനം, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, പൊതുസേവനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുന്ന രീതിയിലാണ് 2026-2027 സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.